Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Rally

Kottayam

രാ​ഷ്ട്രീ​യ ഏ​ക​താ ദി​വ​സ് 2026 ദേ​ശീ​യ ബൈ​ക്ക് റാ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ൽ സ്വീ​ക​ര​ണം

ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌​ട്രീ​യ ഏ​ക​താ ദി​വ​സ് 2026ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലെ ഏ​ക​താ ന​ഗ​റി​ലെ സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി​യി​ലേ​ക്ക് ന​ട​ത്തു​ന്ന ദേ​ശീ​യ ബൈ​ക്ക് റാ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള പൊ​ലി​സ്, കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ, കോ​ട്ട​യം ജി​ല്ലാ പൊ​ലി​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​എം. നെ​ജി​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ ക​മ​ൻ​ഡാ​ന്‍റ് എ.​യു. സു​നി​ൽ​കു​മാ​ർ ഐ​പി​എ​സ്., ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് അ​ജി ചാ​ൾ​സ്, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്., അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് ജി​ജി​മോ​ൻ പി.​എം. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ത​ടി​ക്ക​ൽ ക​ള​രി​സം​ഘ​ത്തി​ന്‍റെ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം, ദ്രോ​ണാ​സ് ഫി​റ്റ് ആ​ൻ​ഡ് ഫൈ​റ്റ് ക്ല​ബ്ബി​ന്‍റെ മാ​ർ​ഷ്യ​ൽ ആ​ർ​ട്‌​സ്, ഫി​റ്റ്‌​ന​സ് പ്ര​ദ​ർ​ശ​ന​വും ച​ട​ങ്ങി​നു മോ​ടി കൂ​ട്ടി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up